ലോകകപ്പിലെ അവസാന ഏഷ്യന്‍ പ്രതീക്ഷയും തകര്‍ന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ മറികടന്ന പരഗ്വേ ലോകകപ്പ് ഫുട്ബാളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഷൂട്ടൌട്ടില്‍ 5-3നാണ് ജപ്പാനെ പരഗ്വേ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്പെയിന്‍ പോര്‍ച്ചുഗലിനെയും തോല്‍പ്പിച്ചു.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പരഗ്വേ അവസാന എട്ടില്‍ സ്ഥാനംപിടിക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും പൊരുതിയ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്തനായില്ല. തുടര്‍ന്ന് നടന്ന ഷൂട്ടൌട്ടില്‍ ജപ്പാന്റെ യൂചി കൊമാനോ കിക്ക് പാഴാക്കുകയായിരുന്നു. എഡ്ഗാര്‍ ബാരറ്റോ, ലൂക്കാസ് ബാരിയോസ്, ക്രിസ്റ്റിയന്‍ റിവറോസ്, നെല്‍സണ്‍ വാള്‍ഡസ്, കാര്‍ഡോസോ എന്നിവര്‍ പരഗ്വേക്കുവേണ്ടി ഗോള്‍ നേടി.
ഡേവിസ് വിയ്യയുടെ ഏക ഗോളിനാണ് സ്പെയിന്‍ അവസാന എട്ടില്‍ സ്ഥാനമുറപ്പിച്ചത്. ലോകകപ്പില്‍ നാലാം ഗോള്‍ കണ്ടെത്തിയ വിയ്യ അറുപത്തിമൂന്നാം മിനുറ്റിലാണ് ഗോള്‍ നേടിയത്. ആദ്യ മിനുറ്റില്‍ തന്നെ സ്‌പെയിനിന് ഗോള്‍ നേടാന്‍ അവസരമുണ്ടായിരുന്നു. ഫെര്‍ണാണ്ടോ ടോറസിന്റെഷോട്ട് ഗോളി എഡ്വേര്‍ഡോ തട്ടിയകറ്റുകയായിരുന്നു. വേഗമേറിയ ഗോളിനുള്ള ബഹുമതി ടോറസില്‍ നിന്ന് വഴുതിപ്പോകുകയായിരുന്നു. ക്വാര്‍ട്ടറില്‍ പരഗ്വ സ്പെയിനിനെ നേരിടും.