നെയ്മര്‍ക്ക് പരിക്ക്

Webdunia
ശനി, 19 ഏപ്രില്‍ 2014 (11:12 IST)
PRO
PRO
ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടിയായി നെയ്മര്‍ക്ക് പരിക്ക്. നെയ്മര്‍ക്ക് ഇടതുകാലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം കിംഗ്സ് കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിനോടുള്ള കളിക്കിടെയാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. നാലാഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്.

നെയ്മറുടെ പരിക്ക് ബ്രസീല്‍ ദേശീയ ടീം കോച്ച് ലൂയി ഫിലിപ്പെ സ്‌കോളാരിയെ വിഷമത്തിലാക്കി. ജൂണ്‍ 12-ന് ബ്രസീലിലാരംഭിക്കുന്ന ലോകകപ്പില്‍ നെയ്മറെ മുന്‍ നിര്‍ത്തിയാണ് ആതിഥേയരുടെ കിരീട പ്രതീക്ഷകള്‍. നെയ്മര്‍ മികച്ച ഫോമിലായിരുന്നു. ലാലിഗയില്‍ അത് ലറ്റിക് ബില്‍ബാവോ, വിയ്യാ റയല്‍, ഗെറ്റാഫെ എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് ബാഴ്‌സ വ്യക്തമാക്കി.