നീന്തലില്‍ ലോക്‌റ്റെയുടെ മേധാവിത്വം തുടരുന്നു

Webdunia
ശനി, 30 ജൂലൈ 2011 (09:20 IST)
ലോക ചാമ്പ്യന്‍‌ഷിപ്പില്‍ അമേരിക്കയുടെ റയാന്‍ ലോക്‌റ്റെയ്ക്ക് മൂന്നാം വ്യക്തിഗത സ്വര്‍ണം കരസ്ഥമാക്കി. 200 മീറ്റര്‍ ബാക്‌സ്‌ട്രോക്കിലാണ് ലോക്‌റ്റെയുടെ മൂന്നാം സ്വര്‍ണ നേട്ടം.

ഒരുമിനിറ്റ് 52.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലോക്‌റ്റെ സ്വര്‍ണം സ്വന്തമാക്കിയത്. ജപ്പാന്റെ റയോസുകെ ഇറി വെള്ളിയും അമേരിക്കയുടെ ടൈലറര്‍ ക്ലാരി വെങ്കവവും നേടി.

നേരത്തെ, 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 200 മീറ്റര്‍ മെഡ്‌ലെയിലുമാണ് ലോക്‌റ്റെയാണ് സ്വര്‍ണം നേടിയത്. ഒളിമ്പിക് ജേതാവായ മൈക്കല്‍ ഫെല്‍പ്‌സിനെയാണ് ഈ രണ്ടിനങ്ങളിലും ലോക്‌റ്റെ പിന്തള്ളിയത്. പുരുഷ വിഭാഗം 4-200 മീറ്റര്‍ റിലേയിലും റയാന്‍ ലോക്‌റ്റെയടങ്ങിയ അമേരിക്കന്‍ ടീമിനാണ് സ്വര്‍ണം. ഇതോടെ ലോക്‌റ്റെയുടെ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ നേട്ടം നാലായി.