ദേശീയ ഗെയിംസ്: അത്‌ലെറ്റിക്സില്‍ കേരളം ചാമ്പ്യന്‍മാര്‍

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2011 (19:39 IST)
PRO
PRO
ദേശീയ ഗെയിംസിന്റെ അത്‌ലെറ്റിക്സ് വിഭാഗത്തില്‍ കേരളം ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം അത്‌ലെറ്റിക്സ് ചാമ്പ്യന്‍മാരാകുന്നത്.

വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ തിങ്കളാഴ്ച കേരളം സ്വര്‍ണം നേടി. പുരുഷന്മാരുടെ 5000 മീറ്ററില്‍ സോജി മാത്യു കേരളത്തിന് വേണ്ടി സ്വര്‍ണം നേടി. മീറ്റ് റെക്കോര്‍ഡോടെയാണ് സോജി സ്വര്‍ണം സ്വന്തമാക്കിയത്.

വനിതകളുടെ 200 മീറ്ററില്‍ തിങ്കളാഴ്ച കേരളം വെങ്കലം നേടി. ചാന്ദിനിയാണ് കേരളത്തിന് വേണ്ടി വെങ്കലം സ്വന്തമാക്കിയത്.