ദക്ഷിണാഫ്രിക്കന്‍ ഓപ്പണ്‍: സോംദേവ് ക്വാര്‍ട്ടറില്‍

Webdunia
വെള്ളി, 4 ഫെബ്രുവരി 2011 (12:37 IST)
PRO
PRO
ഇന്ത്യയുടെ സോംദേവ് ദേവ്‌വര്‍മന് എ ടി പി ദക്ഷിണാഫ്രിക്കന്‍ ടെന്നിസ് ഓപ്പണ്‍ ടെന്നിസിന്റെ സിംഗിള്‍സിലും ഡബിള്‍സിലും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. ജെസ്സി ഹുട്ട ഗലുങിനെ തോല്‍പിച്ചാണ് സോംദേവ് സിംഗിള്‍സിന്റെ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്, ദക്ഷിണാഫ്രിക്കയുടെ റിക് ഡി വോസ്റ്റാണ് ക്വാര്‍ട്ടറില്‍ സോംദേവിന്റെ എതിരാളി.

ഡബിള്‍സില്‍ ഡേവിഡ് മാര്‍ട്ടിനൊപ്പമാണ് സോംദേവ് ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ഓസ്ട്രിയയുടെ മാര്‍ട്ടിന്‍ ഫിഷറിനെയും ജര്‍മനിയുടെ റെയ്‌നര്‍ ഷ്യൂട്ട്‌ലറെയുമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സോംദേവ്- മാര്‍ട്ടിന്‍ സഖ്യം ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.

മാര്‍ട്ടിന്‍- റെയ്നര്‍ സഖ്യത്തെ 6-3, 6-4 എന്നീ സെറ്റുകള്‍ക്കാണ് ഇന്തോ-അമേരിക്കന്‍ ജോഡി പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ കാരൊ ബെക്-ദുഡി സെല സഖ്യത്തോട് സോംദേവ്- മാര്‍ട്ടിന്‍ സഖ്യം ഏറ്റുമുട്ടും.