ഡുല്‍ക്കോ-പനേറ്റ സഖ്യത്തിന് വനിതാ ഡബിള്‍സ് കിരീടം

Webdunia
വെള്ളി, 28 ജനുവരി 2011 (13:46 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം ഗിസേല ഡുല്‍ക്കോ- ഫ്ളാവിയാ പെനേറ്റ സഖ്യത്തിന്. വിക്ടോറിയ അസാക്ക- മരിയ കിരിലെങ്ക സംഖ്യത്തെയാണ് ഇവര്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

അസാക്ക- മരിയ കിരിലെങ്ക കൂട്ടുകെട്ടിനെ 2-6,7-5,6-1 എന്നീ സെറ്റുകള്‍ക്കാണ് അര്‍ജന്റീന- ഇറ്റലി സഖ്യം പരാജയപ്പെടുത്തിയത്. ഡുല്‍ക്കോ-പനേറ്റ സഖ്യം ആദ്യമായാണു ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കുന്നത്.

ഡബിള്‍സ് റാങ്കിംഗില്‍ ഡുല്‍ക്കോ ഒന്നാമതും പെന്നറ്റ രണ്ടാം സ്ഥാനത്തുമാണ്.