ഡബിള്‍സില്‍ ഭൂപതി സഖ്യം പുറത്ത്

Webdunia
PTI
ഡബിള്‍സിലെ മൂന്നാം സീഡുകാരായ മഹേഷ് ഭൂപതി-മാര്‍ക്ക് നൌള്‍ സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍ തോറ്റു. അമേരിക്കന്‍ ടീമായ ബ്രയാന്‍ സഹോദങ്ങളോടാണ് ഭൂപതി സഖ്യത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. 6-2. 5-7, 6-0 എന്ന സ്കോറിലായിരുന്നു ബ്രയാന്‍ സഹോദരങ്ങളുടെ വിജയം.

6-2 എന്ന പോയിന്റില്‍ ആദ്യ സെറ്റ് ജയിക്കാന്‍ ഭൂപതി സഖ്യത്തിന് 30 മിനിമിനിറ്റുകള്‍ മാത്രമേ എടുത്തുള്ളൂ. എന്നാല്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച ബ്രയാന്‍ സഖ്യം 5-5 എന്ന നിലയില്‍ നിന്ന ശേഷം 7-5 ന് സെറ്റ് സ്വന്തമാക്കി. അവസാന സെറ്റ് ബ്രയാന്‍ സഖ്യത്തിന്‍ മാത്രമുള്ളതായിരുന്നു.

പോയിന്റുകളെടുക്കാന്‍ ഒരു പഴുത് പോലും നല്‍കാതെ 6-0 ത്തിന് അവസാന സെറ്റും ഡബിള്‍സ് ഗ്രാന്റ് സ്ലാം കിരീടവും ബ്രയാന്‍ സഹോദരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ഭൂപതി ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍ എത്തുന്നത്. 1999 ല്‍ ലിയാണ്ടര്‍ പേസിനൊപ്പം ഭൂപതി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നിരുന്നു.