ടെന്നിസ്: ക്ലൈസ്‌റ്റേഴ്സിന് ഒന്നാം റാങ്ക്

Webdunia
ശനി, 12 ഫെബ്രുവരി 2011 (17:25 IST)
ഡബ്ലിയു ടി എ റാങ്കിംഗില്‍ കിം ക്ലൈസ്‌റ്റേഴ്സിന് ഒന്നാം സ്ഥാനം. ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നിസ് താരമാകുന്ന ആദ്യ അമ്മയാണ് കിം.

പാരിസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയത്തോടെയാണ് കിം ലോക ഒന്നാം നമ്പര്‍ പദവിക്ക് അര്‍ഹയാകുന്നത്. ഓസ്ട്രേലിയയുടെ ജെലീന ഡോക്കികിനെ പാരിസ് ഓപ്പണില്‍ 6-3, 6-0 നാണ് 27 കാരിയായ ക്ളൈസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്,

തന്റെ തിരിച്ചു വരവില്‍ ഇത്രയും ഉയരാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നു ക്ളൈസ്റ്റേഴ്സ് പറഞ്ഞു. 2007ല്‍ കുടുംബജീവിതം ആരംഭിക്കുന്നതിനു വേണ്ടിയാണ് ക്ളൈസ്റ്റേഴ്സ് ടെന്നിസിനോടു വിടപറഞ്ഞത്. മകളുടെ ജനനത്തിനു ശേഷം 2009ല്‍ ടെന്നീസില്‍ തിരിച്ചെത്തുകയായിരുന്നു.