ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അഭിജിത് ഗുപ്ത ചെസ്സില്‍ ഒരു നാഴികക്കല്ല് പിന്നിടാന്‍ ഒരുങ്ങുകയാണ്. 20 അന്താരാഷ്ട്ര പോയിന്‍റുകള്‍ കൂടി നേടാനായാല്‍ ലോക ജൂണിയര്‍ ചാമ്പ്യന്‍ 2600 എന്ന സംഖ്യ കഴിയും.
ഇപ്പോള്‍ നെതര്‍ലന്‍ഡില്‍ കോറസ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന താരത്തിന് ഈ നേട്ടം അത്ര വിദൂരത്തിലല്ല. വിക്ക് ആന്‍ സീ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഈ നേട്ടം മറി കടക്കണമെന്ന് തന്നെയാണ് ഇന്ത്യന്‍ താരത്തിന്‍റെ ആഗ്രഹം.
ഡിസംബര്‍ 25 മുതല്‍ തുടങ്ങുന്ന ടൂര്‍ണമെന്‍റിനായി മാനസീകമായി ഒരുങ്ങുകയാണ് ഇന്ത്യന്‍ താരം. ശക്തമായി പരിശീലിക്കുന്ന അഭിജിത്തിനൊപ്പം പരിശീലകന്‍ വിശാല്‍ സരീനുമുണ്ട്.
ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്‍റെ കടുത്ത ആരാധകനായ അഭിജിത് ലണ്ടന്‍ ഒളിമ്പിക്സ് 2012 ല്‍ ചെസ്സ് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ അരുണ്‍ പ്രസാദും ഈ നേട്ടത്തിനരികിലാണ്.