കൊല്‍ക്കത്തയിലെ ഐ ലീഗ് ടീമുകളെ പിടിച്ചുലച്ച ചിട്ടിക്കമ്പനി തട്ടിപ്പ് ഇന്ത്യന്‍ ഫുട്ബാളിനും തിരിച്ചടിയായി. ഫിഫ റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള ഇംഗ്ണ്ട് പര്യടനമാണ് ചിട്ടിക്കമ്പനി തട്ടിപ്പ് കാരണം റദ്ദാക്കപ്പെട്ടത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ളാദേശ് ടീമുകള്‍ തമ്മില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീമായ ഫുള്‍ഹാം മൈതാനത്ത് നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയാണ് സ്പോണ്‍സര്‍മാര്‍ പിന്‍വാങ്ങിയത് കാരണം റദ്ദാക്കിയത്. കൊല്‍ക്കത്ത ആസ്ഥാനമായ സെലിബ്രിറ്റി മാനേജ്മെന്‍റ് ഗ്രൂപ്പായിരുന്നു ടൂര്‍ണമെന്‍റിന്‍െറ സംഘാടകര്‍. പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പില്‍ ആസൂത്രണം ചെയ്ത പരമ്പരയില്‍നിന്ന് സ്പോണ്‍സര്‍മാര്‍ പിന്‍വാങ്ങിയതോടെയാണ് പരമ്പര റദ്ദാക്കുന്നതായി അറിയിച്ചത്.
ഈസ്റ്റ് ബംഗാളിന്‍െറ സ്പോണ്‍സര്‍മാര്‍ കൂടിയായ റോസ്വാലി ചിട്ടി കമ്പനിയാണ് ഇംഗ്ളണ്ട് പര്യടനം സ്പോണ്‍സര്‍ ചെയ്തിരുന്നത്. കൊല്‍ക്കത്തയിലെ ശാരദാ ഗ്രൂപ്പിന്‍െറ നിക്ഷേപത്തട്ടിപ്പ് മറ്റ് മേഖലകളെയും ഉലച്ചതോടെയാണ് ഇന്ത്യയുടെ ഇംഗ്ളണ്ട് പര്യടനവും മുടങ്ങിയത്. പരമ്പര സംബന്ധിച്ച് സിഎംജിയുമായി ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ കരാറില്‍ ഒപ്പിടാനിരിക്കെയാണ് പര്യടനം റദ്ദാക്കിയത്. ജൂണ്‍ ഒന്നിന് ഇന്ത്യ ബംഗ്ളാദേശ്, നാലിന് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം എന്നിങ്ങനെയാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്.
മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഫുള്‍ഹാമിന്‍െറ ഔദ്യാഗിക വെബ്സൈറ്റ് വഴി ഒരാഴ്ച മുമ്പുതന്നെ ആരംഭിച്ചിരുന്നു. പാകിസ്ഥാനുമായുള്ള മത്സരത്തിനായി എഐഎഫ്എഫ് സര്‍ക്കാറിനോട് അനുമതിയും തേടിയിരുന്നു.