ഗോള്‍ഡ് കപ്പ്: ഇന്ത്യയ്ക്ക് ജയം

Webdunia
ബുധന്‍, 4 ഫെബ്രുവരി 2009 (11:24 IST)
ഗോള്‍ഡ് കപ്പ് ഹോക്കിയില്‍ ഇന്ത്യ ജര്‍മ്മനിയെ വിഴ്ത്തി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ജയിച്ചതോടെ ഇന്ത്യയും ടൂര്‍മേന്‍റിലെ മുമ്പന്‍ മാരായ ഹോളണ്ടിനൊപ്പമെത്തി.

ഗോള്‍ഡ് കപ്പില്‍ ഹോളണ്ടായിരുന്നു ഏഴ് പോയന്‍റോടെ മുന്നില്‍ നിന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ 2-0 ന് ജര്‍മ്മനിയെ തളച്ചതോടെ ഏഴ് പോയന്‍റ് സ്വന്തമാക്കി.

ലോക ചാമ്പ്യന്മാരായ ജര്‍മ്മനിക്ക് ലഭിച്ച എട്ട് പെനാല്‍റ്റികളും ഇന്ത്യന്‍ പ്രതിരോധ നിരയില്‍ തട്ടിത്തകര്‍ന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ദിലീപ് ടര്‍ക്കിയാണ് ജര്‍മ്മന്‍ പോസ്റ്റിലേക്ക് ആദ്യ നിറയൊഴിച്ചത്. പീന്നീട് അമ്പത്തി മൂന്നാം മിനിറ്റില്‍ പ്രഭ്ജോത് സിംഗും ദിലീപിനൊപ്പം ചേര്‍ന്നു.