ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് പോയ കുട്ടികള്‍ക്ക് ദുരിതയാത്ര ചെയ്യേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
കന്നുകാലികളെ കൊണ്ടുപോകുന്നത് പോലെയാണോ കുട്ടികളെ കായിക മേളക്ക് കൊണ്ടുപോകുന്നതെന്നും ഹൈക്കോടതി ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായാല്‍ ആരാണ് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു.
മുഖ്യമന്ത്രി, സ്‌പോര്‍ട്‌സ് മന്ത്രി എന്നിവര്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മീറ്റിന് പോയ രണ്ട് കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം.ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം