കാര്‍ത്തികേയന്‍ അഞ്ചാമനായി

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (12:05 IST)
എ വണ്‍ ഗ്രാ‍ന്‍പ്രീ സ്പ്രിന്‍റ് റേസിലെ രണ്ടാം യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ നരേയ്ന്‍ കാര്‍ത്തികേയന്‍ അഞ്ചാമനായി ഫിനിഷ് ചെയ്തു. ഏറെ ദുര്‍ഘടം പിടിച്ച ക്യാലമി സര്‍ക്യൂട്ടില്‍ അസാമാന്യ വേഗതയിലാണ് കാര്‍ത്തികേയന്‍ ഡ്രൈവ് ചെയ്‌തത്.

മികച്ച ഫിനിഷിംഗ് നടത്തിയതില്‍ കാര്‍ത്തികേയനും സന്തോഷത്തിലാണ്. വരുന്ന യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

അഞ്ചാമതായി ഫിനിഷ് ചെയ്തപോള്‍ സമ്മിശ്രവികാരമാണ് തനിക്ക് തോന്നിയതെന്നും കാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ പാദമത്സരത്തില്‍ പതിനെട്ടാമനായാ‍ണ് കാര്‍ത്തികേയന്‍ പുറപ്പെട്ടത്.