ഒഡാഫെയുടെ ഗോള്‍മഴയില്‍ എഐഎഫ്എഫ് മുങ്ങി

Webdunia
ചൊവ്വ, 4 ജനുവരി 2011 (09:08 IST)
ഐ-ലീഗ് മത്സരത്തില്‍ ഗോവാ ചര്‍ച്ചില്‍ ബ്രദേഴ്‌സ് എ ഐ എഫ് എഫ് ഇലവനെ നിലം‌പരിശാക്കി. നൈജീരിയന്‍ ഗോളടി യന്ത്രം ഒഡാഫെ ഒക്കോലിയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 6-0ത്തിനാണ് എ ഐ എഫ് എഫ് ഇലവനെ തകര്‍ത്തത്

ഒഡാഫെഒക്കോലി അഞ്ചു പ്രാവശ്യമാണ് എ ഐ എഫ് എഫ് ഇലവന്റെ വല ചലിപ്പിച്ചത്. 25, 36, 72, 81, 87 മിനിറ്റുകളിലാണ് ഒഡാഫെഒക്കോലി ലക്ഷ്യം കണ്ടത്. ലീഗിലെ ടോപ് സ്‌കോററാണ് ഒഡാഫെ.

ബാംഗ്ലൂരില്‍ നടന്ന മറ്റൊരു ഐ-ലീഗ് മത്സരത്തില്‍ സാല്‍ഗോക്കര്‍ എതിരില്ലാത്ത ഒരു ഗോളിന് എച്ച് എ എല്ലിനെ പരാജയപ്പെടുത്തി. കൊല്‍ക്കത്തയില്‍ ചിരാഗും ജെ സി ടി യും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മുംബൈയില്‍ എയര്‍ ഇന്ത്യയും പുനെ എഫ് സി യും തമ്മില്‍ നടന്ന മത്സരത്തിലും ഗോള്‍ പിറന്നില്ല.