ഐ ലീഗ്‌ : ഞായറാഴ്ച വിവ എയര്‍ ഇന്ത്യയെ നേരിടും

Webdunia
ഞായര്‍, 20 ഫെബ്രുവരി 2011 (11:15 IST)
ഐ ലീഗ്‌ ഫുട്‌ബോള്‍ പതിനഞ്ചാം റൗണ്ടില്‍ ഞായറാഴ്ച വിവ കേരള മുംബൈ എയര്‍ ഇന്ത്യയെ നേരിടും. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ നാലിനാണു മത്സരം നടക്കുക.

ലീഗില്‍ തരംതാഴ്‌ത്തല്‍ ഭീഷണിയിലാണു വിവയും എയര്‍ ഇന്ത്യയും. 10 പോയിന്റുമായി എയര്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. എട്ടു പോയിന്റുമായി വിവ പതിനാലാം സ്‌ഥാനത്താണ്.

ഇന്ത്യന്‍താരം എന്‍ പി പ്രദീപിന്റെ മികവില്‍ മത്സരം ജയിക്കാമെന്ന പ്രതീക്ഷയിലാണ് വിവ.