ഏഷ്യന്‍ ഗെയിംസ് തമിഴ്നാട്ടില്‍ നടത്തില്ലെന്ന് ജയലളിത

Webdunia
വ്യാഴം, 21 ഫെബ്രുവരി 2013 (16:38 IST)
PRO
ശ്രീലങ്ക അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഇരുപതാമത് ഏഷ്യന്‍ അത്‌ലറ്റിക് ഗെയിംസ് തമിഴ്നാട്ടില്‍ നടത്തില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത .

പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സൈനികര്‍ വെടിവച്ചു കൊന്നുവെന്നാരോപിക്കുന്ന ചിത്രങ്ങള്‍ അടുത്തെയിടെ പുറത്തുവന്നിരുന്നു. തമിഴ് നാട്ടിലാകെ ഇതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ജയലളിത സിംഗപ്പൂരിലെ ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന് അയച്ച കത്തില്‍ പറ‍ഞ്ഞു. അടുത്ത ജുലൈയിലാണ് ഗെയിംസ് നടക്കേണ്ടിയിരുന്നത്.