ഉസൈന്‍ ബോള്‍ട്ടിന് സുവര്‍ണനേട്ടം!

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2011 (10:55 IST)
സാഗ്രെബ് വേള്‍ഡ് ചലഞ്ചേഴ്സ് മീറ്റിന്‍റെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം. മീറ്റ് റെക്കോഡോടെയാണ് ബോള്‍ട്ട് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 9.85 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഓടിയെത്തിയത്.
കിം കൊളിന്‍സ് വെള്ളിയും റിച്ചാര്‍ഡ് തോംസണ്‍ വെങ്കലവും നേടി.

ബോള്‍ട്ടിന്റെ കരുത്തുറ്റ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഓഗസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ അദ്ദേഹം അയോഗ്യനാക്കപ്പെട്ടിരുന്നു.