ഇറാന്‍ തോറ്റു; ഏഷ്യാ കപ്പ് സെമിയില്‍ ദ.കൊറിയ

Webdunia
ഞായര്‍, 23 ജനുവരി 2011 (10:03 IST)
PRO
PRO
ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി ഇറാന്‍ ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ സെമി ഫൈനലിലേക്ക് കടന്നു. എക്സ്ട്രാ ടൈമില്‍ ദക്ഷിണ കൊറിയന്‍ താരം യൂന്‍ ബിറ്റ്‌ ഗരം പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഇറാനെ മുട്ടുകുത്തിച്ചത്.

നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന്‌ സംഭവബഹുലമായ എക്സ്ട്രാ ടൈം. നൂറ്റിപ്പതിനഞ്ചാം മിനിറ്റിലാണ് ദക്ഷിണ കൊറിയയെ ആനന്ദത്തില്‍ ആറാടിച്ചുകൊണ്ട് ഗരം ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ഇറാനു ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തില്‍ എത്തിക്കാനായിരുന്നില്ല. അറുപത്തിയഞ്ചാം മിനിറ്റില്‍ ഇറാന്റെ മുഹമ്മദ്‌ റേസയ്ക്കു ലഭിച്ച സുവര്‍ണാവസരം ദക്ഷിണകൊറിയന്‍ ഗോളി തട്ടിയകറ്റി. നേരത്തെ മറ്റൊരു മത്സരത്തില്‍ ഇറാക്കിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി ഓസ്ട്രേലിയ സെമിയില്‍ കടന്നിരുന്നു.