ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് അപ്രതീക്ഷിത പരാജയം. ദുര്‍ബലരായ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സ് ആണ് ചെല്‍സിയെ മൂക്ക് മുട്ടിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ ചെല്‍സി നാലാം സ്ഥാനത്തേക്ക് താഴ്ന്നു. 20 മല്‍സരങ്ങളില്‍ നിന്ന് 38 പോയന്റാണ് ചെല്‍സി നേടിയത്.
അന്‍പത്തിരണ്ട് പോയന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 45 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ടോട്ടന്‍ഹാം(39) ആണ്.
മറ്റൊരു പ്രമുഖ ടീമായ ലിവര്‍ പൂള്‍ (31 പോയിന്റ്) എട്ടാം സ്ഥാനത്താണ്