ആരാധകരെ മാപ്പ്; പാരിസില്‍ കളിക്കാനാകില്ല: ഷറപോവ

Webdunia
വെള്ളി, 11 ഫെബ്രുവരി 2011 (16:12 IST)
PRO
PRO
പാരിസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് റഷ്യയുടെ മരിയ ഷറപോവ പിന്‍‌മാറി. തൊണ്ടയില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് അസുഖം പിടിപെട്ടതിനാലാണ് ഷറപോവ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍‌മാറിയത്.

തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് കളിക്കാനാകില്ല. ആരാധകര്‍ നല്‍കിയ പിന്തുണക്കും പ്രോത്സാഹങ്ങള്‍ക്കും നന്ദി പറയുന്നു. ടൂര്‍ണമെന്റില്‍ കളിക്കാനാകാത്തതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നു- ഷറപോവ പറഞ്ഞു.

ഷറപോവ ലോക പതിമൂന്നാം നമ്പര്‍ താരമാണ്. മുന്‍ വിം‌ബിള്‍ഡന്‍ ജേതാവാണ് ഷറപോവ.