അര്‍ജുന അവാര്‍ഡ് ടോം ജോസഫിന് സ്വന്തമാകില്ല

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2013 (09:01 IST)
PRO
ഇത്തവണയും അര്‍ജുന അവാര്‍ഡ് ടോം ജോസഫിന് സ്വന്തമാകില്ല. അവസാനം ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാരങ്ങളില്‍ മാറ്റംവരുത്തേണ്ടെന്ന് പുരസ്‌കാര നിര്‍ണയസമിതി ചെയര്‍മാന്‍ കായികമന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞദിവസം കായികമന്ത്രിയും സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണുമടക്കമുള്ളവര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഖേല്‍രത്‌ന പുരസ്‌കാരത്തിന് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കൃഷ്ണപൂനിയയെയും അര്‍ജുന പട്ടികയില്‍ ടോം ജോസഫിനെയും ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ചര്‍ച്ചയുടെ പ്രധാന വിഷയം. എന്നാല്‍ എല്ലാ ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കായികമന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്.

തീരുമാനത്തോടെ ടോം ജോസഫിനെ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പൂനിയയെ ഖേല്‍രത്‌ന പുരസ്‌കാരത്തിനായും പരിഗണിച്ചിട്ടില്ല. ഇനി അവാര്‍ഡിനായി അന്വേഷിക്കില്ലെന്ന് അവാര്‍ഡ് പരിഗണനയില്‍നിന്ന് പുറംതള്ളപ്പെട്ടതറിഞ്ഞ് ടോം പ്രതികരിച്ചു.