ഇന്ന് തൃക്കാര്‍ത്തിക: മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും ആഘോഷം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (14:18 IST)
ഇന്ന് തൃക്കാര്‍ത്തിക. മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ച് നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിക്കുന്നു. സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ തിരിയിട്ട് കത്തിച്ചു വയ്ക്കുന്നു. ഇത് അതീവ സുന്ദരമായ ദൃശ്യമാണ്. ഇന്ന് ചെരാതുകള്‍ക്ക് പകരം മെഴുകുതിരികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്
.
തമിഴ്‌നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും കേരളത്തിലും - പ്രത്യേകിച്ച് ദക്ഷിണ കേരളത്തില്‍ - തൃക്കാര്‍ത്തിക പ്രധാനമാണ്. അധര്‍മത്തിന്റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും തൃക്കാര്‍ത്തിക ആചരിക്കുന്നു. വൃശ്ഛികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമാണ്. വളാഞ്ചേരിക്കടുത്തുള്ള കാടാമ്പുഴ ക്ഷേത്രത്തിലെ പ്രതിഷ് ഠാദിനവുമാണ് വെള്ളിയാഴ്ച.
 
പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാലയും കാര്‍ത്തിക നാളില്‍ നടക്കും. ആറ്റുകാല്‍ കഴിഞ്ഞാല്‍ പൊങ്കാലയിടാന്‍ ഏറ്റവും അധികം സ്ത്രീകള്‍ എത്തുന്ന ക്ഷേത്രമാണ് ചക്കുളത്ത് കാവ്. കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ കാര്‍ത്യായനീക്ഷേത്രം, എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീക്ഷേത്രം, തിരുവനന്തപുരം പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, തൃശൂര്‍ ജില്ലയിലെ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുന്നംകുളം കിഴൂര്‍ കാര്‍ത്യായനീക്ഷേത്രം എന്നിവിടങ്ങളടക്കം പല ക്ഷേത്രങ്ങളിലും കാര്‍ത്തികക്കാണ് ഉത്സവം നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article