മഥുരയിലെ പള്ളിയിൽ ഇന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് ഹിന്ദുമഹാസഭ. ഇതേതുടർന്ന് പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു ഹിന്ദുമഹാസഭാ പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികത്തിൻ്റെ വേളയിലാണ് ഹിന്ദുമഹാസഭയുടെ പ്രസ്താവന.