ആഗ്രഹപൂര്‍ത്തികരണത്തിന് പ്രാര്‍ഥനയുടെ സായൂജ്യമായി ആറ്റുകാല്‍ പൊങ്കാല

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (10:47 IST)
ഐശ്വര്യ ദേവതയായി കുടികൊള്ളുന്ന മഹാമായയാണ് ആറ്റുകാല്‍ ഭഗവതി. ആ ദേവിയുടെ തിരുമുമ്പില്‍ ഭക്തമനസുകള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് അര്‍പ്പിക്കുന്നു. ഇതാണ് പൊങ്കാല എന്ന് അറിയപ്പെടുന്നത്.
 
സ്ത്രീ‍കള്‍ ഏറ്റവും കുടുതല്‍ ഒത്ത് കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം ഭക്തജന മനസുകളില്‍ ശാന്തിയും സമാ‍ധാനവും നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. 
 
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. അതുകൊണ്ട് തന്നെ ഭൂമിയെ പ്രതിനിധീകരിച്ച് മണ്‍കലവും, അരിയും, മറ്റ് ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയില്‍ ലയിപ്പിക്കുന്ന മനോഹരമായ ഒരു ആചാരം കൂടിയാണിത്.  
 
പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്. ആ ആനന്ദം ലഭിക്കാന്‍ വേണ്ടി ഭക്തര്‍ പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം.
 
അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു. 
Next Article