വിവാഹശേഷമാണ് ഇത് മനസിലായതെങ്കില്‍ സ്‌ത്രീയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇത് സിമ്പിളാണ് ഒപ്പം പവര്‍ഫുള്ളുമാണ്

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (15:33 IST)
വിവാഹശേഷം ജാതകങ്ങൾ ചേരില്ല എന്നു മനസിലാക്കിയല്‍ ആവലാതി തോന്നുന്നത് സാധാരണമാണ്. പലര്‍ക്കും ജോലികൾ ചെയ്യാനോ ശരിക്കും ജോലി ചെയ്യാനോ ഇതോടെ കഴിയാതെ വരാറുണ്ട്. മനസിലെ ഭയമാണ് ഇതിന് കാരണം.

ദുരന്തങ്ങൾ ഉണ്ടാകുമോ, ഭര്‍ത്താവിന് ഇഷ്‌ടം കുറയുമോ എന്നു പോലും സ്‌ത്രീകള്‍ ചിന്തിക്കാറുണ്ട്. മിക്കവര്‍ക്കും ആയുസില്‍ എന്താണ് സംഭവിക്കുക എന്ന ചിന്തയുമുണ്ടാകും.

വിവാഹശേഷം ജാതകങ്ങൾ ചേരില്ല എന്നു മനസിലാക്കിയാലും ഭയക്കേണ്ടതില്ല. അതുവരെ എങ്ങനെയാണോ ജീവിച്ചത് അതിലും നല്ലപോലെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പിന്നീട് ശ്രമിച്ചാല്‍ മാത്രം മതി.

അന്ധമായി ജ്യോതിഷം വിശ്വസിക്കുന്നവരാണെങ്കിൽ പ്രശ്നങ്ങൾ ഗൗരവമാകാനുള്ള സാധ്യത കൂടുതലാണ്. ജ്യോത്സ്യന്റെ ‘പ്രവചനം’ മിക്കപ്പോഴും തെറ്റും. പരസ്‌പരമുള്ള സ്‌നേഹവും ഒരുമയുമാണ് കുടുംബ ജീവിതത്തെ ശക്തിയായി മുന്നോട്ടു കൊണ്ടു പോകുക.

മോശം ചിന്തകൾ മനസ്സിൽ നിന്നു മാറ്റി സന്തോഷത്തോടുകൂടി ജീവിക്കാൻ ശ്രമിക്കുകയാണ് ദമ്പതികള്‍ ചെയ്യേണ്ടത്.
Next Article