കേള്‍ക്കാന്‍ കൊതിക്കുന്നത് പറയുമ്പോള്‍

Webdunia
PROPRO
പ്രണയം പറയാതെ പ്രണയിക്കുന്നത് ഒരു സുഖം തന്നെയല്ലെ? പരസ്പരം ഇഷ്ടമാണെന്ന് സങ്കല്‍പ്പിക്കുക, പ്രതീക്ഷകള്‍ മനസ്സില്‍ കൊണ്ട്നടക്കുക, സ്വപ്‌നം കാണുക.. അങ്ങനെയൊക്കെ. എന്നിരുന്നാലും പങ്കാളിയുടെയും നിങ്ങളുടെയും കണ്ണിനിടയിലെ സങ്കല്‍പ്പത്തിന്‍റെ മഞ്ഞ് മായ്ച്ച് കളയണമെന്നുണ്ടോ? എങ്കില്‍ പ്രണയം വെളിപ്പെടുത്തുക തന്നെ വേണം.

മനസ്സില്‍ പ്രണയം തുളുമ്പുമ്പോള്‍ എതിര്‍ലിംഗത്തില്‍ പെട്ട നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തില്‍ നിന്നും നിങ്ങള്‍ ഏറ്റവുമധികം കേള്‍ക്കാനും സുഹൃത്തിനോട് പറയാനും കൊതിക്കുന്ന വാക്കുകള്‍ എന്തായിരിക്കും? തീര്‍ച്ചയായും ‘ഞാന്‍ നിന്നെ പ്രണയിക്കുന്നു’ എന്നോ ഇംഗ്ലീഷില്‍ ‘ഐ ലവ് യൂ’ എന്ന മൂന്ന് വാക്കുകളോ ആയിരിക്കും.

ഒരാള്‍ക്ക് മടുക്കുന്നത് വരെ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന നിങ്ങള്‍ പ്രണയത്തില്‍ അകപ്പെടുമ്പോള്‍ കേള്‍ക്കാന്‍ കൊതിക്കുന്നത് തീര്‍ച്ചയായും ഈ മൂന്ന് വാക്കുകള്‍ ആണ്. എന്നാല്‍ ഒരിക്കല്‍ ഈ മൂന്ന് വാക്കുകള്‍ കേള്‍ക്കുന്നതോടെ തിരിച്ചറിയാത്ത ഒരു അനുഭൂതിയിലേക്ക് പറന്നുയരുന്നതായി തോന്നും. അതാണ് പ്രണയത്തിന്‍റെ ലഹരിയും.

തീര്‍ച്ചയായും നിങ്ങള്‍ യഥാര്‍ത്ഥ പ്രണയത്തില്‍ ആണെങ്കില്‍ ഏറ്റവും വൈകാരികമായി അവതരിപ്പിക്കേണ്ട പ്രണയം വെളിപ്പെടുത്തല്‍ എത്ര ശ്രദ്ധയോടെ ആകണമെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? അതിന് ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നതും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു എന്നതുമുള്ള വ്യത്യാസം തിരിച്ചറിയണം. ഒരോ വാക്കുകളും ഉപയോഗിക്കുന്നത് ശരിയായ അവസരത്തില്‍ ശരിയായ സമയത്ത് ശരിയായ ആളോട് എന്ന കാര്യമെല്ലാം ഉറപ്പ് വരുത്തുകയും ചെയ്യണം.

PTIPTI
എതെങ്കിലും നല്ല സമയത്ത് വേണം പ്രണയത്തിനു തറക്കല്ലിടാന്‍. ലഹരിയില്‍ നിങ്ങള്‍ ഒരിക്കലും ഈ വിഷയം പറയാതിരിക്കുക. ഒരു പക്ഷേ ലഹരിയില്‍ ഈ വാക്കുകള്‍ നിങ്ങളുടെ നാവിലൂടെ പുറത്ത് വരാന്‍ ഒരു അനായാസത ഉണ്ടാകുമായിരിക്കും. അല്ലെങ്കില്‍ ഒരു ആത്മവിശ്വാസം ഉണ്ടാകുമായിരിക്കും. എന്നാല്‍ ഈ നീക്കം നിങ്ങള്‍ക്ക് തന്നെ ഒരു ചുറ്റികയടി ആകാതിരിക്കട്ടെ. നിങ്ങളുടെ പാര്‍ട്ടിക്ക് മുമ്പ് തന്നെ എപ്പോഴും പ്രണയം പറയാന്‍ ശ്രമിക്കുക.

പ്രണയം പറയാന്‍ നല്ല ഒരു ഒരുക്കം തന്നെ അത്യാവശ്യമാണ്. നിങ്ങളുടെ പങ്കാളിയുമായി ഏറ്റവും നല്ല സന്ദര്‍ഭത്തില്‍ കാര്യങ്ങളും തമാശകളും സംസാരിച്ച് പഴകി നല്ല ഒരു മൂഡ് സൃഷ്ടിച്ച ശേഷം പറഞ്ഞു നോക്കൂ. അത് നല്‍കുന്ന സുഖം അനുഭവിച്ചറിയാം. ഇങ്ങനെ ചെയ്യുന്നത് ഒരു പക്ഷേ നിങ്ങളുടെ പങ്കാളിക്ക് ചിന്തിക്കാന്‍ അവസരം നല്‍കിയേക്കും. പ്രത്യേകിച്ചും നിങ്ങളുടെ വികാരങ്ങള്‍ പൂര്‍ണ്ണമായും പ്രണയ വെളിപ്പെടുത്തലില്‍ പുറത്ത് വരുന്നെങ്കില്‍‍.

പ്രണയ വെളിപ്പെടുത്തലിന് മാധ്യമങ്ങളെ ആശ്രയിക്കാതിരിക്കൂ. മൊബൈല്‍, ഇ-മെയില്‍ അല്ലെങ്കില്‍ ഇന്‍സ്റ്റന്‍റ് സന്ദേശങ്ങള്‍ എന്നിവ ഒഴിവാക്കൂ. നിങ്ങളുടെ വികാരത്തള്ളല്‍ നിങ്ങളിലൂടെ തന്നെ അറിയട്ടെ. ഇതെല്ലാം ചമ്മലും സങ്കോചകത്വവും മറയ്‌ക്കാന്‍ സഹായിക്കുമെങ്കിലും നിങ്ങളിലെ ത്രില്ലിനെ നശിപ്പിക്കുന്നതാണ്. ഇത് നിങ്ങളുടെ തീവ്രതയെ കാണിക്കുന്നില്ല.

അവരെ നിങ്ങളുടെ മിഴികളീലൂടെ പോകാന്‍ അനുവദിക്കൂ. നിങ്ങള്‍ ശരിക്കും ഗൌരവത്തിലാണെങ്കില്‍ പങ്കാളിക്ക് നിങ്ങളുടെ കണ്ണുകളിലൂടെ അത് കാണാനാകും. പ്രത്യേകിച്ചും പങ്കാളിയുടെ കൈയ്യില്‍ ഒന്നു മുറുകെ പിടിക്കുക കൂടിയാണെങ്കില്‍. ഈ അവസരത്തില്‍ നിങ്ങളുടെ ഈഗോ മാറി നില്‍ക്കട്ടെ. തലക്കനത്തോടൂം ആവേശത്തോടും കൂടി ഒരിക്കലും ഇടപെടരുത്. ഇത് വൈകരികമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയാകും.