ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍

Webdunia
ശനി, 24 ജനുവരി 2009 (20:19 IST)
ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിരണ്ടു ഭാഗങ്ങള്‍ എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യുന്നു

ഒന്നാം ഭാഗ ം: യൂണിയനെയും അതിന്‍റെ രാജ്യക്ഷേത്രത്തെയും നിര്‍വ്വചിക്കുന്നു

രണ്ടാം ഭാഗ ം : പൗരത്വം എന്ന സങ്കല്‍പ്പത്തെ

മൂന്നാം ഭാഗ ം : മൗലികാവകാശങ്ങള്‍

നാലാം ഭാഗ ം : നിര്‍ദ്ദേശകതത്വങ്ങള്‍

അഞ്ചാം ഭാഗ ം : യൂണിയന്‍റെ കാര്യങ്ങള്‍. ഇതിന് നൂറ് അനുഛേദങ്ങള്‍ ഉണ്ട്. ഭരണഘടനയിലെ ഏറ്റവും ദീര്‍ഘമായ ഭാഗം. അഞ്ച് അധ്യായങ്ങളിലായി യൂണിയന്‍ എക്സിക്യൂട്ടീവ്, പാര്‍ലമെന്‍റ്, പ്രസിഡന്‍റിന്‍റെ നിയമനിര്‍മ്മാണാധികാരങ്ങള്‍, യൂണിയന്‍ ജുഡീഷ്യറി. ഇന്ത്യയുടെ കണ്‍ട്രോളര്‍ - ആഡിറ്റര്‍ ജനറല്‍ എന്നിവയെ സംബന്ധിക്കുന്ന കാര്യങ്ങളുടെ സവിസ്തരപ്രതിപാദ്യം.

ആറാം ഭാഗ ം : സംസ്ഥാനങ്ങളെക്കുറിച്ച് . ആറ് ആധ്യായങ്ങള്‍ ഗവര്‍ണ്ണര്‍,മന്ത്രിസഭ, സംസ്ഥാന നിയമസഭ, കോടതികള്‍ എന്നിവയാണ് വിഷയങ്ങള്‍.



ഏഴാം ഭാഗ ം : ഒന്നാം പട്ടികയിലെ സംസ്ഥാനങ്ങളെപ്പറ്റി (ഭരണ ഘടന ഏഴാം ഭേദഗതിയിലൂടെ ഇതു പിന്നീട് റദ്ദാക്കി)

എട്ടാം ഭാഗ ം : യൂണിയന്‍ ഭരണപ്രദേശങ്ങളെപ്പറ്റി.

ഒന്പതാം ഭാഗ ം : ഒന്നാം പട്ടികയിലെ ഡി സ്റ്റേറ്റുകളെ പ്പറ്റി. ഇതു പിന്നീട് റദ്ദു ചെയ്തു.

പത്താം ഭാഗ ം : പട്ടിക പ്രദേശങ്ങളേയും ഗോത്ര വര്‍ഗപ്രേദേശങ്ങളെയും സംബന്ധിച്ച്.

പതിനൊന്നാം ഭാഗ ം : യൂണിയനും സ്റ്റേറ്റുകളും തമ്മിലുളളബന്ധങ്ങള്‍.

പന്ത്രണ്ടാം ഭാഗ ം : ധനകാര്യം, വ്യവഹാരം

പതിമൂന്നാം ഭാഗ ം : വാണിജ്യ വ്യവസായാദികാര്യങ്ങള്‍

പതിന്നാലാം ഭാഗ ം : യൂണിയന്‍ സ്റ്റേറ്റ് സര്‍വ്വീസുകളെപ്പറ്റി



പതിനഞ്ചാം ഭാഗ ം : തെരഞ്ഞെടുപ്പിനെപ്പറ്റി.

പതിനാറാം ഭാഗ ം : പട്ടികജാതി-പട്ടിക വര്‍"ം, ആംഗ്ളോ ഇന്ത്യക്കാര്‍ തുടങ്ങിയ ചില വിഭാഗങ്ങളെസംബന്ധിച്ച വ്യവസ്ഥകള്‍.

പതിനേഴാം ഭാഗ ം : ഔദ്യോഗിക ഭാഷയെപ്പറ്റി

പതിനെട്ടാം ഭാഗ ം : അടിയന്തിരാവസ്ഥാവ്യവസ്ഥയെ സംബന്ധിച്ച്

പത്തൊന്‍പതാം ഭാഗ ം : പലവകകാര്യങ്ങള്‍.

ഇരുപതാം ഭാഗ ം : ഭരണഘടനാഭേദഗതിക്കുളള നടപടി ക്രമം.

ഇരുപത്തിയൊന്നാം ഭാഗ ം : താത്കാലികവും പരിവര്‍ത്തകവും പ്രത്യേകവുമായ വ്യവസ്ഥകള്‍

ഇരുപത്തിരണ്ടാം ഭാഗ ം : ചുരുക്കപ്പേരും പ്രാരംഭവും റദ്ദാക്കലും.