ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി എത്തിയത് 37,848 ഭക്തര്‍; കാനനപാതയില്‍ വന്യജീവി ശല്യം ഇല്ല

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 നവം‌ബര്‍ 2023 (19:16 IST)
മണ്ഡലകാലം ആരംഭിച്ചപ്പോള്‍തന്നെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മണ്ഡലകാലം ആരംഭിച്ച് മൂന്ന് ദിവസം കഴിയുമ്പോള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയത് രണ്ട് ലക്ഷത്തില്‍ അധികംപേരാണ്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന എത്തിയത് 37,848 ഭക്തരാണ്. പുല്‍മേടിലൂടെ 94 അയ്യപ്പ ഭക്തന്മാരും സന്നിധാനത്ത് ദര്‍ശനത്തിനെത്തി.
 
വരും ദിവസങ്ങളില്‍ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. ഇന്നലെ അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി തുറന്ന കാനന പാതയില്‍ ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഒന്നും ഉണ്ടായിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article