കോളേജ് ജീവിതത്തിലെ നല്ല ഓര്‍മ്മകളിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകുകയാണ് ആന്‍സണ്‍ പോള്‍, ആരാധ്യാ ആന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന താളിലെ പുതിയ ഗാനം.പുലരിയില്‍ ഇളവെയില്‍ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ആയി.ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
രാജാ സാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡോ. ജി കിഷോര്‍ ആണ്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.