ഇന്ന് കുചേലദിനം

Webdunia
ബുധന്‍, 20 ഡിസംബര്‍ 2006
Film
ധനുമാസത്തിലെ ആധ്യത്തെ ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത്. ഡിസംബറിലാണ് ഈ ദിനാചരണം. ഇക്കൊല്ലം ഡിസംബര്‍ 20ന് ആണ് കുചേലദിനം.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നായ ഗുരുവായൂരില്‍ കുചേല അവല്‍ ദിനം എന്ന കുചേലദിനം പ്രധാനമാണ്.ഈ ദിവസം അവല്‍ നല്‍കുന്നത് ശുഭകരമാണെന്നാണ് വിശ്വാസം.

കോട്ടയത്തെ പൂതൃക്കോവില്‍ ക്ഷേത്രത്തിലും , തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിലും കുചേല ദിനത്തില്‍ സവിശേഷപൂജകളും പരിപാടികളുമുണ്ട്. തിരുവമ്പാടിയില്‍ വൈകീട്ട് 3ന് അവല്‍ നിവേദ്യം നടക്കും

കോട്ടയം കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്‍പം , കുചേലന്‍ സദ്ഗതി നല്‍കാന്‍ അവല്‍ വാരുന്ന ശ്രീകൃഷ്ണനാണ് . ഇവിടെ കുചേലദിനം പ്രധാന അഘോഷമാണ്.

ശ്രീകൃഷ്ണനെ കാണാനെത്തുന്ന ദരിദ്രനാരായണനായ കുചേലന്‍! മുണ്ടില്‍ അലപം അവല്‍ കരുതിയിരുന്നു ഭഗവാന്‍ കൊടുക്കാന്‍.
കൂട്ടുകാരനെ കണ്ട ശ്രീകൃഷ്ണന്‍ കുചേലനെ മണിമഞ്ചത്തില്‍ സ്വീകരിച്ചിരുത്തി കുശലം ചോദിക്കുന്നതിനിടെ അവല്‍പ്പൊതി കാണുന്നു .അതില്‍ നിന്ന് ഒരു പിടി വാരി കഴിക്കുന്നു. രണ്ടാമത്തെ പിടിവാരുമ്പോഴേക്കും രുഗ്മിണിയും സത്യഭമയും വിലക്കുന്നു.

ഭഗവാനോട് ന്നും ചോദിക്കതെ തിരിച്ചുപോയ കുചേലന്‍ നാട്ടിലെത്തിയപ്പോള്‍ അത്ഭുതപരതന്ത്രനാവുന്നു. സ്വന്തം കുടിലിന്‍റെ സ്ഥാനത്ത് മണിമന്ദിരം .ഇഹലോക ഐശ്വര്യങ്ങളും,അനുഗ്രഹങ്ങളൂം കുചേലന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്‍കുന്നു. കുചേലന് അങ്ങനെ സദ്ഗതി കൈവരുന്നു.

ഈ കഥയാണ് കുചേല ദിനാചരണത്തിനു പിന്നില്‍.