‘രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവില്ല, തീരുമാനം അന്തിമം’

Webdunia
വെള്ളി, 17 ജനുവരി 2014 (13:13 IST)
PTI
തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഈ തീരുമാനം അന്തിമമാണെന്നും എഐസിസി സമ്മേളനത്തില്‍ സോണിയ പ്രഖ്യാപിച്ചു.

രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി സമ്മേളനവേദിയില്‍ മുദ്രാവാക്യം മുഴങ്ങിയപ്പോഴായിരുന്നു സോണിയയുടെ ഈ പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹൂലിനുവേണ്ടി മുദ്രാവാക്യം വിളിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലോകായുക്ത സംവിധാനം നടപ്പിലാക്കുമെന്നും സോണിയ പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ് 2014 ലെ പൊതു തിരഞ്ഞെടുപ്പെന്നും സോണിയ വിശദമാക്കി .

മൂന്നുമണിയോടെ തനിക്ക് പറയാനുള്ളകാര്യങ്ങള്‍ പ്രവര്‍ത്തകരോട് പറയുമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞു. പ്രവര്‍ത്തകസമിതി യോഗത്തില്‍ കെപിസിസി. പ്രസിഡന്റുകൂടിയായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാക്കണമെന്ന് വ്യാഴാഴ്ച നിര്‍ദേശിച്ചത്.
രുന്നു