യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പാസ്‌പോര്‍ട്ട് കോപ്പി അടുത്ത ഏഴിനു മുമ്പ് ഹാജരാക്കണമെന്നു യു എസ് കോടതി.
കേസില്‍ നേരത്തെ കോടതി സോണിയക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് തനിക്ക് ലഭിച്ചിരുന്നില്ലെന്നും സമന്‍സ് അയച്ച സമയത്ത്‌യുഎസില്‍ ഉണ്ടായിരുന്നില്ലെന്നും സോണിയ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ സെപ്‌റ്റംബര്‍ രണ്ടു മുതല്‍ ഒന്‍പതു വരെയുള്ള ദിവസങ്ങളില്‍ സോണിയ യുഎസില്‍ ഉണ്ടായിരുന്നില്ല എന്നു തെളിയിക്കുന്നതിനാണു പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
1984 ലെ സിഖ് കൂട്ടക്കൊലയ്‌ക്ക് ഉത്തരവാദികളായവരെ രക്ഷിക്കാന്‍ സോണിയ ശ്രമിച്ചെന്നുവെന്നാരോപിച്ച് സിഖ്‌സ് ഫോര്‍ ജസ്‌റ്റിസ് എന്ന സംഘടന സമര്‍പ്പിച്ച പരാതിയിന്‍മേലാണു നടപടി.
ന്യൂയോര്‍ക്കിലെ ഈസ്‌റ്റേണ്‍ ഡിസ്‌ട്രിക്ക്‌റ്റിലുള്ള ഫെഡറല്‍ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ അമേരിക്കയില്‍ എത്തിയ സമയത്താണ് കോടതി സമന്‍സ് അയച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.