ദേവഗൗഡ ഹാസനില്‍ മത്സരിക്കും!

Webdunia
വെള്ളി, 7 ഫെബ്രുവരി 2014 (11:51 IST)
PRO
ജനതാദള്‍നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ഹാസനില്‍ മത്സരിക്കുമെന്ന് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനും
ബിജെപിക്കുമെതിരെ ദേശീയ തലത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കാന്‍ ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച് ഡി ദേവഗൗഡ രംഗത്തെത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ (എസ്) കേരളത്തില്‍ ഒരു സീറ്റിലും കര്‍ണാടകത്തില്‍ 28 സീറ്റിലും മത്സരിക്കുമെന്നും ദേവഗൌഡ മുന്‍പ്തന്നെ വ്യക്തമാക്കിയിരുന്നു.