കൊല്ലത്ത് എം എ ബേബിക്കുവേണ്ടി പ്രചാരണം തുടങ്ങി

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (12:39 IST)
PRO
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും എം എ ബേബിയാകുമെന്ന സൂചനയെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങി.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ തീരുമാനമായതോടെയാണ് എം എ ബേബിക്കുവേണ്ടി കൊണ്ടുപിടിച്ച് പോസ്റ്റര്‍ പ്രചരണവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

നാടിന്റെ നായകന് കൊല്ലത്തിന്റെ സ്വാഗതമാശംസിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിച്ചാണ് ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്.ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക പോളിറ്റ് ബ്യൂറോ അംഗമാണ് എം എ ബേബി.

ആര്‍എസ്പി കൊല്ലം സീറ്റ് ഇക്കുറി തിരികെ ആവശ്യപ്പെട്ടെങ്കിലും അത് കണക്കാക്കാതെയാണത്രെ സിപിഎം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി തീരുമാനം കൈക്കൊണ്ടത്.

ഇന്ന് അവസാനിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിനുശേഷം ആര്‍എസ്പി നേതൃത്വം സിപിഎം നേതാക്കളുമായി സീറ്റ് വിഷയത്തില്‍ ചര്‍ച്ച നടത്തും.