കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. 49 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 345 റണ്‍സിനെതിരെ 296 റണ്‍സ് നേടാനേ ന്യൂസിലന്‍ഡിന് സാധിച്ചുള്ളൂ. വിക്കറ്റ് നഷ്ടമില്ലാതെ 150 റണ്‍സ് നേടി ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ന്യൂസിലന്‍ഡ്. എന്നാല്‍, അക്ഷര്‍ പട്ടേലിന്റേയും രവിചന്ദ്രന്‍ അശ്വിന്റേയും പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കി.