റിവ്യു എടുക്കാന്‍ വൈകി; സമ്മതിക്കില്ലെന്ന് ഇന്ത്യ, ഡ്രസിങ് റൂമില്‍ നിന്ന് തലയാട്ടി ദ്രാവിഡും, ന്യൂസിലന്‍ഡ് ഓപ്പണര്‍ വില്‍ യങ് കളം വിട്ടു, അത് ഔട്ടല്ല !
മൂന്നാം ഓവറിലെ അവസാന പന്തിലാണ് വിവാദ സംഭവം. രവിചന്ദ്രന്‍ അശ്വിന്‍ ആണ് പന്തെറിഞ്ഞിരുന്നത്. അശ്വിന്റെ പന്ത് വില്‍ യങ്ങിന്റെ പാഡില്‍ തട്ടി. എല്‍ബിഡബ്‌ള്യുവിനായി അശ്വിനും ഇന്ത്യന്‍ താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തു. അംപയര്‍ വിക്കറ്റ് അനുവദിച്ചു. എന്നാല്‍, പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് ആണ് പോകുന്നതെന്ന് വില്‍ യങ്ങിന് സംശയമുണ്ടായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ലാതവുമായി വില്‍ യങ് സംസാരിച്ചു. ഇതിനിടയില്‍ ഡിആര്‍എസ് എടുക്കാനുള്ള സമയം പോകുന്നത് കിവീസ് താരങ്ങള്‍ ശ്രദ്ധിച്ചില്ല. ഡിആര്‍എസ് എടുക്കാനുള്ള സമയം കഴിഞ്ഞാണ് വില്‍ യങ് ഡിആര്‍എസ് ആവശ്യപ്പെട്ടത്. സമയം കഴിഞ്ഞതിനാല്‍ ഡിആര്‍എസ് അനുവദിച്ചില്ല. ഡിആര്‍എസ് സമയം കഴിഞ്ഞത് ഇന്ത്യന്‍ താരങ്ങളും അംപയറുടെ ശ്രദ്ധയില്‍പ്പെട്ടു. ഡ്രസിങ് റൂമില്‍ നിന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഡിആര്‍എസ് അനുവദിക്കരുതെന്ന് പറഞ്ഞ് തലയാട്ടുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ വില്‍ യങ് കളിക്കളം വിട്ടു.