ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെയെ വിളിച്ച് അംപയര്‍ നിതിന്‍ മേനോന്‍ കാര്യം പറഞ്ഞു. രഹാനെ അശ്വിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ അല്ല അശ്വിന്‍ ഫോളോ ത്രൂ വരുന്നതെന്ന് രഹാനെ അംപയറോട് പറഞ്ഞു. അശ്വിന്‍ ഈ സമയത്ത് അംപയറോട് കുപിതനായി. തന്റെ കാഴ്ച മറയ്ക്കരുതെന്ന് അശ്വിനോട് നിതിന്‍ മേനോന്‍ വീണ്ടും ആവശ്യപ്പെട്ടു. ബാറ്റര്‍ പന്ത് നേരിടുന്നത് കാണുന്നില്ലെങ്കില്‍ താന്‍ ഡിആര്‍എസ് സംവിധാനം ഉപയോഗിക്കാമെന്നായി അശ്വിന്‍.Ashwin argues with umpire Nitin Menon pic.twitter.com/R5qMxyeDi0
— Sunaina Gosh (@Sunainagosh7) November 27, 2021