നിങ്ങള്‍ നിങ്ങളായിരിക്കണമെന്ന് പറയുന്നു... എന്തായിരിക്കും അതിനു കാരണം ?

Webdunia
വ്യാഴം, 11 ജനുവരി 2018 (13:04 IST)
നിങ്ങളായിരിക്കുക എന്നത് ഉദാത്തമായ ഒരു മന്ത്രമാണ്. ഒരു പരമ്പരയിലും പെടാതെ, ഒരു പ്രത്യയശാസ്ത്രത്തിന്റേയോ മതത്തിന്റേയോ വകുപ്പുകളുടെയോ, പ്രസ്ഥാനത്തിന്റേയോ വെറുമോരു അവയവമോ, ഉപകരണമോ ആയിരിക്കാതെ നിങ്ങളെന്താണോ അതായിരിക്കുക.
 
താരതമ്യപ്പൈടുത്തല്‍ എപ്പോഴും മത്സരം മാത്രമെ സൃഷ്ടിക്കൂ. മറ്റൈന്തെങ്കിലുമായി താരതമ്യപ്പെടുത്തുന്പോള്‍ മുറിവുകളും അഹന്തയും ആണ് ജനിക്കുക. ഈ രണ്ട് പാറക്കെട്ടുകള്‍ക്കിടയില്‍ ഞരുങ്ങി നിങ്ങളുടെ യഥാര്‍ത്ഥ സത്ത പുറത്തേക്കുള്ള കവാടം കാണാതെ തകര്‍ന്ന് പോകുന്നതായി അനുഭവപ്പെടുന്പോള്‍ നിരാശ ഉടലെടുക്കുന്നു. 
 
എപ്പോഴാണോ നാം നമ്മെ അതേ പടി അംഗീകരിക്കുന്നത് അപ്പോള്‍ ഒരു വലിയ പര്‍വതം തന്നെ ഉളളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. നമ്മെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണയുടെയും വിലയിരുത്തലുകളുടെയും പര്‍വതാകാരം പൂണ്ട അഹന്തയാണ് നമ്മില്‍ നിന്ന് പോകുന്നത്. 
 
ഇത് സംഭവിച്ച് കഴിഞ്ഞാല്‍ ജീവിതം പിന്നെ ദീപങ്ങളുടെ ഉത്സവമാണ്. ആന്ദമില്ലാതെ ഒന്നും നിങ്ങള്‍ക്ക് നല്‍കുവാനോ നേടുവാനോ ഉണ്ടാകുകയില്ല. 
 
കൊച്ച് കാര്യങ്ങളുടെ സന്തോഷം
 
ജീവിതം വലിയ തത്വശാസ്ത്രങ്ങളുടെയും ഉദാത്ത അനുഭവങ്ങളുടെയും മാത്രം കലവറയല്ല. സുമധുരവും കയ്പ് നിറഞ്ഞതുമായ ചെറിയ സാധാരണകാര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ്. ഇത്തരം ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കാനും അതിന്റെ സൗന്ദര്യം കാണുവാനും നാം പഠിക്കേണ്ടയിരിക്കുന്നു. 
 
അപ്രതീക്ഷിതമായി ഒരു കണ്ടുമുട്ടല്‍ , ഒരുമിച്ചിരിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തിയുമായി പങ്കിടുന്ന സംഭാഷണം, അയല്‍ക്കാരന്റെ സുഖാന്വേഷണം, പത്രത്തില്‍ വരുന്ന ഒരു കാര്‍ട്ടൂണ്‍, വീട്ടിലേക്ക് കയറി വന്ന ഒരു പൂച്ചക്കുട്ടി, പെട്ടെന്ന് നമുക്ക് നല്‍കാന്‍ കഴിയുന്ന ഒരു സഹായം, നിലവിളക്കിന്‍െറ പ്രകാശം.... ഒരു വാല്‍ നക്ഷത്രം.. 
 
എന്തെല്ലാം ചെറിയ, വലിയ കാര്യങ്ങള്‍ ഇവയോരോന്നും എത്ര വിശുദ്ധമാണ്. സാധാരണത്വത്തിലെ അസാധാരണത്വത്തെ തിരിച്ചറിയലാണ് യഥാര്‍ത്ഥ ആത്മീയത.
 

അനുബന്ധ വാര്‍ത്തകള്‍

Next Article