നമ്മുടെ നാട്ടില്‍ വാസ്തുപ്രകാരമാണ് വീടുകളും മറ്റും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നത്. നല്ല സമ്പത്ത് ഉണ്ടാവാനും നല്ല ഐശ്വര്യം ഉണ്ടാകാനും ആണ് പലരും വാസ്തു ശാസ്ത്രം നോക്കി ഇത്തരത്തില്‍ കെട്ടിടങ്ങള്‍ പണിയുന്നത്. വീട്ടിലെ ഓരോ മുറികള്‍ പണിയുന്നതിനെ പറ്റിയും വാസ്തുശാസ്ത്രം പറയുന്നുണ്ട്. അത്തരത്തില്‍ ബാത്‌റൂമുകള്‍ നിര്‍മ്മിക്കുമ്പോള്‍ വാസ്തുപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. വാസ്തുശാസ്ത്രപ്രകാരം വീട് നിര്‍മ്മിക്കുമ്പോള്‍ വടക്ക് കിഴക്ക് ദിശയില്‍ ബാത്‌റൂമുകള്‍ പണിയാന്‍ പാടില്ല. എന്തെന്നാല്‍ വാസ്തുശാസ്ത്ര പ്രകാരം പോസിറ്റീവ് എനര്‍ജി ഉള്ള ഭാഗമാണ് വടക്ക് കിഴക്ക്.
ഈ സ്ഥാനത്ത് ബാത്‌റൂം പണിയുന്നത് അവിടുത്തെ പോസിറ്റീവ് എനര്‍ജി കുറയാന്‍ കാരണമാകും എന്നാണ് പറയപ്പെടുന്നത്. ബാത്‌റൂമുകളില്‍ കടും നിറത്തിലുള്ള പെയിന്റുകള്‍ അടിക്കരുത്. ഇത്തരത്തില്‍ കടും നിറത്തിലുള്ള പെയിന്റുകള്‍ അടിക്കുമ്പോള്‍ അവിടെ നെഗറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നു. ഇളം നിറത്തിലുള്ള പെയിന്റുകള്‍ അടിക്കുമ്പോള്‍ അവിടെ പോസിറ്റീവ് എനര്‍ജി വരികയും ആ സ്ഥലം ഉന്മേഷമുള്ളതായും വൃത്തിയുള്ളതായും തോന്നുകയും ചെയ്യുന്നു. ബാത്‌റൂമിനുള്ളിലെ കണ്ണാടികള്‍ വയ്ക്കുമ്പോള്‍ വാതിലിന് നേരെയായി വെക്കാന്‍ പാടില്ല.