കന്യാകുമാരി വിവേകാനന്ദ കേന്ദ്രം കാമ്പസില്‍ 25 കോടി രൂപ മുടക്കി തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്ര മാതൃകയില്‍ ക്ഷേത്രം പണിയാന്‍ തീരുമാനമായി.
ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭൂമി പൂജ ജൂണ്‍ നാലാം തീയതി നടക്കും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ക്ഷേത്ര നിര്‍മ്മിതിക്കായി അഞ്ചര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ദേവസ്ഥാനമാണ് ക്ഷേത്ര നിര്‍മ്മിതിക്ക് മുന്‍കൈ എടുക്കുന്നത്.