Sagittarius Rashi 2025 Horoscope: ഉയര്‍ന്ന പദവികള്‍ തേടിവരും, കുടുംബത്തില്‍ സന്തോഷം കളിയാടും ധനു രാശിക്കാരുടെ 2025

അഭിറാം മനോഹർ

ശനി, 23 നവം‌ബര്‍ 2024 (19:43 IST)
ഈ രാശിക്കാര്‍ക്ക് ആത്മീയപരമായി മികച്ച വര്‍ഷമാണിത്. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്‌. 
 
ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങുന്നതാണ്‌. ഭാര്യയുടെ ആരോഗ്യനില അത്ര തൃപ്‌തികരമാവില്ല. പണം സംബന്ധിച്ച വരവ്‌ അധികരിക്കും. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍