ജോന്‍ ഓഫ് ആര്‍ക് - ജ്വലിക്കുന്ന ഓര്‍മ്മ

Webdunia
ജോന്‍ ഓഫ് ആര്‍ക് ഫ്രാന്‍സിലെ ദേശീയ നായികയും കത്തോലിക്ക സഭയുടെ പുരോഹിതയുമാണ്. അവരുടെ ആത്മത്യാഗ ദിനമാണ് മെയ് 30.

ജോനിന് പല വെളിപാടുകള്‍ ലഭിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. യുദ്ധത്തില്‍ ഫ്രഞ്ച് സേനയെ പലപ്പോഴും ഈ ധീരവനിത നയിച്ചു.

ഫ്രാന്‍സിലെ ദോംറെമിയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് ജോനിന്‍റെ ജനനം. നൂറ്റാണ്ട് യുദ്ധകാലത്ത് ജോന്‍ ഓഫ് ആര്‍ക്കിന്‍റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യം ഓര്‍ലിയന്‍സ് യുദ്ധത്തിലും പിന്നീട് മറ്റനേകം യുദ്ധങ്ങളിലും വിജയിക്കാനായി. ഓര്‍ലിയന്‍സ് യുദ്ധം ജയിക്കുക വഴി ചാള്‍സ് ഏഴാമന്‍ രാജാവാകാന്‍ സഹായിക്കുകയായിരുന്നു.

പിന്നീട് ജോനിനെ ബര്‍ഗണ്ടില്‍ പിടിക്കുകയും ഇംഗ്ളണ്ടിന് കൈമാറുകയും ചെയ്തിരുന്നു. ഇംഗ്ളീഷ് മതപുരോഹിതര്‍ അവരെ മതനിന്ദയ്ക്ക് ശിക്ഷിക്കുകയും പിന്നീട് റുവനില്‍ വച്ച് കത്തിച്ചു കൊല്ലുകയുമാണുണ്ടായത്.

ജോനിന്‍റെ അഭിപ്രായത്തില്‍ 1424ല്‍ സെന്‍റ് മൈക്കലില്‍ നിന്നും സെന്‍റ് കാത്തറിനില്‍ നിന്നും സെന്‍റ് മാര്‍ഗ്രറ്റില്‍ നിന്നും ഇംഗ്ളീഷുകാരെ ഫ്രാന്‍സില്‍ നിന്നും പുറന്തള്ളാനും അതുവഴി റെയിംസിലെ രാജകുമാരനെ രാജാവാക്കാനും വെളിപാടുണ്ടായി.

1428 ല്‍ അവര്‍ ചിനനിലെ കൊട്ടരിത്തിലേക്ക് പോകാന്‍ അകമ്പടി ആവശ്യപ്പെട്ടു. അകമ്പടി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ആറുപേരെ ഇതിനായി നിയോഗിച്ചു.

1429 ഏപ്രില്‍ 29ന് ഓര്‍ലിയന്‍സില്‍ അവര്‍ എത്തി. ഇംഗ്ളീഷ് സൈനികര്‍ മെയ് എട്ട് ആയപ്പോഴേയ്ക്കും പൂര്‍ണമായും പിന്‍വാങ്ങി. ഈ പിന്‍വാങ്ങല്‍ ജോന്‍ ഓഫ് ആര്‍ക് നേരത്തെ പ്രവചിച്ചിരുന്നു. ഇതുകാരണം അവരെ ഒരു പ്രവാചകയായി ജനം അംഗീകരിക്കുകയും എംബ്രണിലെ ആര്‍ച്ച് ബിഷപ്പിന്‍റെ പിന്തുണ ലഭിക്കുകയും ചെയ്തു.

ചെയ്തു.

18- ാം തീയതി ഒരു വലിയ വിജയവും ആര്‍ക്കിന് നേടാനായി. പാട്ടായില്‍ നടന്ന 2,200 പേര്‍ വരുന്ന ഇംഗ്ളീഷ് സൈന്യത്തെ ഏകദേശം 20 പേര്‍ വരുന്ന ഫ്രഞ്ച് സൈന്യത്തിന് തുരത്താനായി.

മെയ് 23ന് ബര്‍ഗണ്ടിയന്‍ സൈന്യത്തിന്‍റെ കൈയ്യില്‍ ജോന്‍ അകപ്പെട്ടു. ചാള്‍സ് രാജാവ് ജോനിനെ മോചിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബര്‍ഗണ്ടി സൈന്യം അത് നിഷേധിച്ചു. പകരം അവര്‍ ജോനിനെ ഇംഗ്ളീഷ് സൈന്യത്തിന് കൈമാറി. ബുവായ്സിലെ ബിഷപ്പായ പിയറി കൗചണിനാണ് കൈമാറിയത്.

ഇംഗ്ളീഷുകാരെ പിന്തുണയ്ക്കുന്ന വൈദികന്‍മാര്‍ റുവന്‍നില്‍ വച്ചാണ് ജോന്‍ ആര്‍ക്കിനെ ചോദ്യം ചെയ്തത്. ജോന്‍ പോപ്പിനോട് വെറുതെ വിടാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അത് നിരസിച്ചു. അവരെ ഒരു കൊലയാളിയായി പ്രഖ്യാപിക്കുകയും തുറങ്കലിലടയ്ക്കുകയും ചെയ്തു.

1431 മെയ് 30ന് ഒരു വലിയ തൂണില്‍ ജോനിനെ കെട്ടിയിടുകയും പിന്നീട് തീ വയ്ക്കുകയുമാണുണ്ടായത്. ഒരു ഇംഗ്ളീഷ് സൈനികന്‍ ഒരു മരക്കഷണമെടുത്ത് ജോനിന്‍റെ ശരീരത്ത് എറിയാന്‍ തുടങ്ങിയപ്പോള്‍ ഒരു പ്രാവ് ശരീരത്തില്‍ നിന്ന് പറന്നുപോകുന്നതാണ് കണ്ടത്.

ജോനിന്‍റെ കൊലയാളികള്‍ക്ക് ഇതോടെ അവര്‍ കൊന്നത് ഒരു പുരോഹിതയെയാണ് എന്ന് ഉറപ്പാവുകയും