സംസ്ഥാനത്തെ സര്‍വ്വകലാശാല, കോളേജുകളില്‍നിന്നുമുള്ള സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു

ശ്രീനു എസ്
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (15:15 IST)
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഫാക്കള്‍റ്റി ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുയോജ്യമായ പാഠ്യപദ്ധതി ക്രമീകരണവും സാങ്കേതിക സൗകര്യങ്ങളും സര്‍വ്വകലാശാല, കോളജ് അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുന്നത്തിനായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിച്ചു.
 
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും  കോളേജുകളില്‍നിന്നുമുള്ള സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍പെട്ട മുന്നൂറോളം അധ്യാപകരാണ് ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. സോഫ്റ്റ്വെയര്‍ അധിഷ്ഠിത കോഴ്‌സ് ഡിസൈനിങ്,  മൈന്‍ഡ് മാപ്പിംഗ്,  ഇന്‍ഫോ ഗ്രാഫിക് വിഷ്വലൈസേഷന്‍ പങ്കാളിത്ത പഠനം തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ് പരിശീലനം.
 
ജൂലൈ 17 വരെ നടന്ന ആദ്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും മുന്നൂറോളം വരുന്ന സയന്‍സ് അദ്ധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്. ഒരുവര്‍ഷത്തിനകം രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുക എന്നതാണ് കൗണ്‍സിലിന്റെ ലക്ഷ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article