സോഷ്യോളജിസ്റ്റ്‌ ഒഴിവ്‌

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (16:48 IST)
ദേശീയ നീര്‍മറി വികസന പദ്ധതിയില്‍പ്പെട്ട മലയം നീര്‍മറി വികസന പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യോളജിസ്റ്റിനെ നിയമിക്കും. യോഗ്യത എം എസ് ഡബ്ലിയു/എം എ (സോഷ്യോളജി).

സാമൂഹ്യ സംഘാടനത്തിലും സ്വയം സഹായസംഘങ്ങളുടെ രൂപീകരണത്തിലും മുന്‍പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, നീര്‍മറി വികസന പദ്ധതി നടത്തിപ്പിലുള്ള മുന്‍പരിചയം എന്നിവ അഭികാമ്യം. മലയിന്‍കീഴ്‌, കാട്ടാക്കട, പൂവച്ചല്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ എന്നീ പഞ്ചായത്ത്‌ പ്രദേശത്ത്‌ താമസിക്കുന്നവര്‍ക്ക്‌ മുന്‍ഗണന.

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 26 നു രാവിലെ 10.30 ന്‌ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ട്‌ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയും സഹിതം അസിസ്റ്റന്‍റ് ഡയറക്‌ടര്‍ (മണ്ണു സംരക്ഷണം), അരുവിക്കര പദ്ധതി, വഞ്ചിപുവര്‍ഫണ്ട്‌ റോഡ്‌, ഓവര്‍ബ്രിഡ്ജിനു സമീപം, തിരുവനന്തപുരം-23 വിലാസത്തില്‍ വാക്ക്‌ ഇന്‍ ഇന്‍റര്‍വ്യൂവിന്‌ ഹാജരാകണം. ഫോണ്‍: 0471 2478030.