സൈലന്‍റ് വാലി രജത ജൂബിലി: ഓണ്‍ ലൈന്‍ ക്വിസ്‌ പ്രോഗാം

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (16:34 IST)
സൈലന്‍റ് വാലി രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഒക്ടോബര്‍ 21മുതല്‍ ഓണ്‍ലൈന്‍ ക്വിസ്‌ പ്രോഗ്രാം നടത്തും. www.silentvalley.gov.in സൈറ്റില്‍ ക്വിസ്‌ ലഭ്യമാകും.

പങ്കെടുക്കുന്നതിന്‌ പ്രായ നിബന്ധനകള്‍ ഇല്ല. കൂടുതല്‍ വിവരം സൈറ്റില്‍ ലഭിക്കും. നവംബര്‍ അഞ്ചിന്‌ അവസാനിക്കുന്ന ക്വിസിന്‍റെ വിജയികളെ 10 ദിവസത്തിനുള്ളില്‍ ഇ-മെയില്‍ ആയോ തപാലിലോ വിവരമറിയിക്കും.