പട്ടികവര്‍ഗക്കാര്‍ക്ക്‌ വായ്പ

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2009 (16:51 IST)
സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്‍റെ സഹായത്തോടെ നടപ്പാക്കുന്ന പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന്‌ തൊഴില്‍രഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക്‌ അപേക്ഷിക്കാം.

പ്രായം 18നും 45നും മദ്ധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമത്തില്‍ 39,500 രൂപയും നഗരത്തില്‍ 54,500 രൂപയും കവിയരുത്‌. അനുവദനീയമായ വായ്പാ തുകയായ 70,000 രൂപയ്ക്കുള്ളില്‍ ഏതൊരു സ്വയം തൊഴില്‍ പദ്ധതിയിലും (കൃഷി ഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹന വായ്പ ഒഴികെ) ഏര്‍പ്പെടാം.

അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും കോര്‍പറേഷന്‍റെ അതതു മേഖലാ ഓഫീസില്‍ ബന്ധപ്പെടണം. അപേക്ഷ നവംബര്‍ ഏഴിന്‌ മുമ്പ്‌ ബന്ധപ്പെട്ട മേഖലാ ഓഫീസില്‍ ലഭിക്കണം.