നുവാല്‍സില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (18:49 IST)
കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്‌ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) റിസര്‍ച്ച് അസിസ്റ്റന്‍റിന്‍റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

ശമ്പളം: 10,000 രൂപ. പ്രായം: 40 കവിയരുത്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഗവേഷണവും അഭിരുചിയും. യു ജി സി നെറ്റ് അഭിലഷണീയം.

അപേക്ഷ നിര്‍ദ്ദിഷ്‌ട മാതൃകയില്‍ തയ്യാറാക്കണം. ഫോണ്‍: 0484-2337363. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 16.