താല്‍ക്കാലിക ഒഴിവ്‌

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2009 (16:51 IST)
കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത റിസര്‍ച്ച്‌ പ്രോജക്‌ടില്‍ ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവുണ്ട്‌. യോഗ്യത - കമ്പ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ലാസ്‌ ബിരുദാനന്തരബിരുദം/ഒന്നാം ക്ലാസ്‌ എം സി എ.

വെബ്സൈറ്റ്‌ മാനേജ്മെന്‍റിലും ഡാറ്റാ കണ്‍വെര്‍ഷനിലും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം. ഫെല്ലോഷിപ്പ്‌ - പ്രതിമാസം 8000/- രൂപയും അഞ്ച്‌ ശതമാനം വീട്ടുവാടക അലവന്‍സും.

പ്രായം - 2009 ജനുവരി ഒന്നിന്‌ 30 വയസ്സ്‌ കവിയരുത്‌. ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 24ന്‌ രാവിലെ 10 മണിക്ക്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കെ എഫ് ആര്‍ ഐയുടെ തൃശൂര്‍ പീച്ചി ഓഫീസില്‍ പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം.