ഗസ്റ്റ്‌ ലക്ചറര്‍ ഒഴിവ്‌

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2009 (16:37 IST)
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജില്‍ ഹോം സയന്‍സ്‌ വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്ചററുടെ ഒഴിവുണ്ട്‌. ഒക്ടോബര്‍ 23 രാവിലെ 11 ന്‌ കോളജ്‌ ഓഫീസില്‍ ഇന്‍റര്‍വ്യൂ നടത്തും.

നിശ്ചിത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്‌/പി എച്ച് ഡിയുമാണ്‌ യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന്‌ 55% മാര്‍ക്ക്‌ ഉള്ളവരെയും പരിഗണിക്കും.

യോഗ്യത, ജനനത്തീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.