ഗസ്റ്റ്‌ ഇന്‍സ്ട്രക്‌ടര്‍ ഒഴിവ്‌

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2009 (16:48 IST)
ധനുവച്ചപുരം ഗവണ്‍മെന്‍റ് ഐ.ടി.ഐ യില്‍ വയര്‍മാന്‍, ടര്‍ണ്ണര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡുകളില്‍ താല്‍ക്കാലിക ഗസ്റ്റ്‌ ഇന്‍സ്ട്രക്‌ടര്‍മാരുടെ ഒഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 26 ന്‌ രാവിലെ 10.30 ന്‌ ഇന്‍റര്‍വ്യൂവിന്‌ പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം.

യോഗ്യത: വയര്‍മാന്‍, ടര്‍ണ്ണര്‍ ട്രേഡ്‌, ബന്ധപ്പെട്ട ട്രേഡുകളില്‍ എന്‍ റ്റി സിയും മൂന്ന്‌ വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രി.

ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ്‌: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ റ്റി സിയും മൂന്ന്‌ വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ എ സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രി.